പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നു
കല്‍പ്പറ്റ : വയനാട്ടില്‍ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നു.
ഒളിവില്‍ കഴിയുന്ന അമ്ബലവയല്‍ എഎസ്‌ഐ ടി.ജി ബാബുവിനെ മൂന്ന് ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായില്ല. പ്രതിക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് പരാതികള്‍ ഉയരുന്നുണ്ട്. എസ്‌എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ഡിജിപിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്.
അതേ സമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ സി ഐ സുനു അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. കേസില്‍ ആര്‍ക്കെതിരെയും തെളിവില്ലെന്നും തെളിവ് കിട്ടിയ ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പരാതിക്കാരിയുടെ വീട്ടില്‍ ജോലിക്ക് നിന്ന വിജയലക്ഷ്മിയാണ് കേസില്‍ ഒന്നാം പ്രതി, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവന്‍,എസ്‌എച്ച്‌ഒ സുനു, ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്ത് ശശി എന്നിവരാണ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികള്‍. കണ്ടാല്‍ അറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനായിട്ടില്ല.