ധീരജ് വധക്കേസിൽ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്‌റ്റ് വാറണ്ട്

single-img
2 September 2023

ധീരജ് വധക്കേസിൽ ഒന്നാം പ്രതിയായ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിക്ക് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ തീരുമാനിച്ച ദിവസം നിഖിൽ പൈലി കോടതിയിൽ ഹാജരാക്കാത്തതിനെ തുടർന്നാണ് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസിൽ പ്രതിയെ അറസ്‌റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിടണമെന്നാണ് പോലീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്. കുറ്റപത്രം വായിക്കാനായി കേസ് ഒക്ടോബർ നാലിലേക്ക് മാറ്റിവെച്ചു. ഉടൻ നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഖിൽ പൈലി പങ്കെടുത്തതിൽ വൻവിമർശനം ഉയർന്നിരുന്നു.

എസ് എഫ് ഐ പ്രവർത്തകനായിരുന്ന ധീരജിനെ കൊലചെയ്ത കേസിൽ പ്രതിയായ നിഖില്‍ പൈലിയെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. യുഡിഎഫ് പ്രചാരണം നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.