ആര്‍ട്ടിക്കിള്‍ 21 ട്രെയിലര്‍; അമ്പരപ്പിക്കുന്ന മേക്കോവറുമായി ലെന
ലെന, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. ഈ സിനിമയുടെ കൗതുകമുണര്‍ത്തുന്ന ട്രെയിലര്‍ പുറത്തുവിട്ടു. ഭരണനേട്ടങ്ങളൊന്നും കടന്നുചെല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്.
നീതിക്കായി അണിനിരക്കൂ… എന്ന് എഴുതിയ സിനിമയുടെ പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ലെന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. നാം സാധാരണ കാണുന്നതും കേള്‍ക്കുന്നതും, നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ നടക്കുന്ന ഒരു ഗൗരവമേറിയ വിഷയം അതിന്റെ തീവ്രതയോടെ ആര്‍ട്ടിക്കിള്‍ 21 ല്‍ പറയുന്നു. രോമാഞ്ച്, ലെസ്വിന്‍ തമ്പു, നന്ദന്‍ രാജേഷ്, ബിനീഷ് കോടിയേരി, മനോഹരി ജോയ്, അംബിക നായര്‍, മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.