ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറി; അത് ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ല: അമിത് ഷാ
ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 എന്നത് ഒരു കഴിഞ്ഞുപോയ സംഭവമാണ്. അത് ചരിത്രമായി മാറിയെന്നും ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
ഉടൻ നടക്കാനിരിക്കുന്ന ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘ജമ്മു കശ്മീര്‍ എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. അത് അങ്ങിനെ തന്നെ ആയിരിക്കും.
നേരത്തെ 2014 വരെ ജമ്മു കശ്മീര്‍ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റേയും നിഴലിലായിരുന്നു സംസ്ഥാനം . പലരും ജമ്മുകശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. എല്ലാ കേന്ദ്ര സര്‍ക്കാരുകളും പ്രീണന നയമാണ് കൈക്കൊണ്ടത്. ജമ്മു കശ്മീരിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്തിന്റെ സുവര്‍ണ്ണകാലഘട്ടത്തെ രേഖപ്പെടുത്തുമെന്ന് അമിത് ഷാ പറഞ്ഞു.