അമിത്ഷായെ വിമര്‍ശിച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖനം; ജോണ്‍ബ്രിട്ടാസിന് ഉപരാഷ്ട്രപതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

single-img
29 April 2023

കേദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വിമര്‍ശിച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖനം എഴുതിയതിന് സി പിഎം രാജ്യസഭാംഗം ജോണ്‍ബ്രിട്ടാസിന് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ലേഖനത്തിലെ ഉള്ളടക്കം രാജ്യദ്രോഹപരമാണെന്ന് കാണിച്ച് ബി ജെ പി നേതാവ് പി സുധീറാണ് ഉപരാഷ്ട്രപതിക്ക് പരാതി നല്‍കിയത്.

ജോൺ ബ്രിട്ടാസ് ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ സംബന്ധിച്ച് ജോണ്‍ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 20-ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനമാണ് പരാതിക്ക് കാരണമായത്.

‘പെറില്‍സ് ഓഫ് പ്രപ്പൊഗാണ്ട’ എന്ന് പേരുള്ള ലേഖനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ ജോണ്‍ബ്രിട്ടാസ് രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചിരുന്നു. കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ ബി ജെ പിയുടെ കയ്യില്‍ മാത്രമാണ് കര്‍ണ്ണാടക സുരക്ഷിതം, തൊട്ടടുത്ത് കേരളം ഉണ്ട്, ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല’ എന്നായിരുന്നു അമിത്ഷാ പറഞ്ഞത്.

ഇതിനെതിരെ ശക്തിയായ വിമര്‍ശിച്ചുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖനം എഴുതിയത്. അതേസമയം, താൻ കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആരോപണത്തിനെതിരായാണ് താന്‍ ലേഖനം എഴുതിയതെന്നും, അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമായിരുന്നു ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്.