ബിജെപിക്ക് ഒരവസരം കൊടുത്താല്‍ കേരളം ചാമ്ബലാവുമെന്ന് അരുന്ധതി റോയി


ബിജെപിക്ക് ഒരവസരം കൊടുത്താല്‍ കേരളം ചാമ്ബലാവുമെന്ന് എഴുത്തുകാരി അരുന്ധതി റോയി.
കേരളം ബിജെപിക്ക് ഈഗോപ്രശ്നമായി മാറിയിരിക്കുകയാണെന്നും, ഡിവൈഎഫ്ഐയുടെ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തുകൊണ്ട് അരുന്ധതി റോയി പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സന്തോഷംകൊണ്ട് തനിക്ക് ഉറങ്ങാനായില്ല. കേരളം മാത്രമല്ല, ഇപ്പോള്‍ ബിജെപിയെ പ്രതിരോധിക്കാനായി ഉള്ളത്. കേരള തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ സഹോദരി തനിക്കൊരു മെസ്സേജ് അയച്ചു, ബിജെപി ആനമുട്ടയായെന്ന്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മെസ്സേജുകളില്‍ ഒന്നാണത്. നമുക്ക് ആനയെയും വേണം ആനമുട്ടയും വേണം, എന്നാല്‍ ബിജെപി വേണ്ട.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ കേരള സന്ദര്‍ശനത്തില്‍ വലിയ സ്വീകരണം കിട്ടിയ വാര്‍ത്ത കണ്ടു. ഭയങ്കര സങ്കടമായിരുന്നു അപ്പോള്‍. കുറെ ആളുകള്‍ വന്നു, മോദിക്കു മേല്‍ പുഷ്പവൃഷ്ടിയൊക്കെ നടത്തിയെന്നു കേട്ടപ്പോള്‍. എല്ലാത്തിലും ഉപരി ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നു തന്നെ ഒരു വിഭാഗം അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നു. ഇതൊക്കെ എങ്ങനെ നടക്കുന്നു? രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ അറിയുന്നില്ലേ? മണിപ്പൂരില്‍, ഛത്തിസ്ഗഢില്‍, ഝാര്‍ഖണ്ഡില്‍ നടക്കുന്നത് അറിയുന്നുണ്ടോ? കഴിഞ്ഞ രണ്ടു വര്‍ഷത്തിടെ മൂന്നുറിലേറെ പള്ളികള്‍ക്കു നേരയാണ് ആക്രമണം ഉണ്ടായത്. ഇവരുമായി ഒരു സംഭാഷണം തന്നെ നിങ്ങള്‍ക്കെങ്ങനെ നടത്താനാവും?
തീക്കൊള്ളിവന്ന് വിറകിനോട് ഒരവസരം തരുമോ എന്നു ചോദിക്കും പോലെയാണിത്. ഒറ്റ അവസരം കിട്ടിയാല്‍ മതി എല്ലാം ചാമ്ബലാവും, കേരളം ചാമ്ബലാവും.- അരുന്ധതി പറഞ്ഞു.