ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയാൽ മന്ത്രിമാർക്കർതിരെയുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന് ബിജെപി വാഗ്ദാനം ചെയ്തു: അരവിന്ദ് കെജ്രിവാൾ

single-img
5 November 2022

ബിജെപിക്കെതിരെ ഗുതുതര ആരോപണവുമായി ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ രംഗത്ത്. അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്ന് ആം ആദ്മി പാർട്ടി പിന്മാറിയാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കുടുങ്ങിയ മന്ത്രിമാരായ മനീഷ് സിസോദിയയെയും സത്യേന്ദർ ജെയിനെയും ഒഴിവാക്കാൻ തയ്യാറാണ് എന്നാണു ബിജെപിയുടെ വാഗ്ദാനം എന്നാണു അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.

എഎപി വിട്ട് ഡൽഹി മുഖ്യമന്ത്രിയാകാനുള്ള അവരുടെ വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് ശേഷം, അവർ ഇപ്പോൾ എന്നെ സമീപിച്ചു. നിങ്ങൾ ഗുജറാത്ത് വിട്ട് അവിടെ മത്സരിക്കുന്നില്ലെങ്കിൽ, ഞങ്ങൾ സത്യേന്ദർ ജെയിനിനെയും സിസോദിയയെയും ഒഴിവാക്കുമെന്നും എല്ലാ കുറ്റങ്ങളും ഒഴിവാക്കുമെന്നും അവർ പറഞ്ഞു – കെജ്രിവാൾ പറഞ്ഞു.

ആരാണ് ഈ ഓഫർ നൽകിയതെന്ന ചോദ്യത്തിന്, “എന്റെ സ്വന്തം ഒരാളുടെ പേര് ഞാൻ എങ്ങനെ പറയും. അദ്ദേഹം വഴിയാണ് ഓഫർ വന്നത്. നോക്കൂ, ബിജെപി ഒരിക്കലും നേരിട്ട് സമീപിക്കുന്നില്ല. അവർ ആരെങ്കിലും വഴിയാകും ഇത്തരം സന്ദേശങ്ങൾ നിങ്ങളിലേക്ക് എത്തിക്കുക – കെജ്രിവാൾ കൂട്ടിച്ചേർത്തു.

ഗുജറാത്തിൽ എഎപി അടുത്ത സർക്കാർ രൂപീകരിക്കുമെന്നും 182 അംഗ നിയമസഭയിൽ പ്രതിപക്ഷമായ കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും, മത്സരത്തിൽ എഎപി “ഇതിനകം നമ്പർ 2” ആണെന്നും കോൺഗ്രസിനേക്കാൾ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.