വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല: ആര്യ രാജേന്ദ്രൻ
തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. സോഷ്യൽ മീഡിയയിൽ ഫേസ്ബുക് പോസ്റ്റിലാണ് ആര്യ ഇത് കുറിച്ചത് .
തന്റെ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അയാളെ അറസ്റ്റ് ചെയ്തു എന്ന് അറിയാൻ കഴിഞ്ഞുവെന്നും ആര്യ പറഞ്ഞു.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:
ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടർച്ചയായി വ്യക്തിഹത്യ നേരിടുകയാണ്. ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാൻ കഴിഞ്ഞു.
ഇത്തരത്തിൽ തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല.