എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുക്കും; സോണിയ ഗാന്ധിയുടെ സ്ഥാനാർഥിക്കെതിരെ ഒന്നിലധികം പേര് മത്സരിച്ചേക്കും
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയാ ഗാന്ധിയ്‌യുടെ കുടുംബത്തിൽ നിന്നും ആരും മത്സരിക്കാൻ ഉണ്ടാകില്ല എന്ന് വ്യക്തമായതോടെ കൂടുതൽ പേര് മത്സര സന്നദ്ധത അറിയിച്ചു രംഗത്ത് വന്നു.
G 23 നേതാക്കൾക്ക് പുറമെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയാണ് അശോക് ചാവാനും മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു നേതാക്കളുടെ പിന്തുണ തേടുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്ന വിധത്തിൽ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ നേതൃത്വത്തെ ഉടച്ച് വാർക്കും എന്നാണ് അശോക് ചവാന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് ശശി തരൂര്‍ , മനീഷ് തിവാരി എന്നിവരുടെ പേരുകൾ ആണ് നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ. ഇതിൽ അശോക് ഖെലോട്ടിനെ അധ്യക്ഷ ആക്കണം എന്നാണ് സോണിയ ഗാന്ധിയുടെ കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ ഇതിന്റെ G 23 നേതാക്കൾ അംഗീകരിക്കുന്നില്ല. ശശി തിരൂർ അല്ലെങ്കിൽ മനീഷ് തിവാരി അധ്യക്ഷൻ ആകണം എന്നാണ് അവരുടെ ആഗ്രഹം.
രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ വോട്ട് പൂർണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തിൽ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ.