ഇന്ത്യൻ സേനയ്ക്കായി 800 കോടിയുടെ വാഹന നിർമാണ കരാറുമായി അശോക് ലൈലാൻഡ്
ഇന്ത്യൻ സേനയ്ക്ക് വാഹന നിർമാണ കരാറുമായി അശോക് ലൈലാൻഡ് ലിമിറ്റഡ്. 800 കോടിയുടെ വാഹന കരാര്‍ സ്വന്തമാക്കിയതിലൂടെ അശോക് ലെയ്‌ലന്‍ഡ് ലിമിറ്റഡ് ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്‌സ്, ഗണ്‍ ടോവിങ് വെഹിക്കിള്‍സ് എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇന്ത്യൻ സേനയ്ക്ക് നിർമ്മിച്ച് നൽകുന്നത്.
കരാര്‍ പ്രകാരം വാഹനങ്ങള്‍ അടുത്ത 12 മാസത്തിനുള്ളില്‍ സൈന്യത്തിന് കൈമാറുമെന്ന് അശോക് ലെയ്‌ലന്‍ഡ് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ നിർമിക്കാൻ പോകുന്ന വാഹനങ്ങളിൽ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും. 2020ലെ കേന്ദ്ര സര്‍ക്കാര്റിന്റെ ആദ്യത്തെ പോസിറ്റീവ് ഇന്‍ഡിജെനൈസേഷന്‍ പട്ടികയില്‍ ഈ രണ്ടു പ്ലാറ്റ് ഫോമുകളും ഉള്‍പ്പെട്ടിരുന്നു.
ഇന്ത്യൻ സൈന്യത്തിന് ഇതുവരെ ഏറ്റവും കൂടുതൽ വാഹനങ്ങൾ നിർമിച്ചു നൽകിയ കമ്പനിയാണ് അശോക് ലെയ്‌ലാൻഡ്. ” രാജ്യത്തിന്റെ സേനയുടെ വാഹന കരാര്‍ നേടുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. പ്രതിരോധ വാഹന വില്‍പന ഞങ്ങളുടെ വളര്‍ച്ചയില്‍ വളരെ നിര്‍ണായകമാണ്. ഈയൊരു കരാര്‍ നേടാനായത് പ്രതിരോധ വാഹന നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രചോദനമാവും. നമ്മുടെ സൈന്യത്തിന് ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെയുള്ള വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്”, അശോക് ലെയ്‌ലാന്‍ഡ് എം ഡിയും സി ഇ ഒയുമായ ഷെനു അഗര്‍വാള്‍ പ്രതികരിച്ചു.
പ്രശസ്തമായ ഹിന്ദുജ ഗ്രൂപ്പിന്റെ കീഴിലുള്ള അശോക് ലെയ്‌ലന്‍ഡിന്റെ നിർമ്മാണത്തിൽ ഇറങ്ങിയ വാഹനങ്ങള്‍ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ണായക സേവനം നൽകിയിരുന്നു. കമ്പനി അതിന്റെ ജബല്‍പൂരിലെ ഫാക്ടറിയിലാണ് സൈനിക വാഹനങ്ങൾ നിർമിക്കുന്നത്.
തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായുള്ള അശോക് ലെയ്‌ലന്‍ഡ് 1948ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ വാഹന നിർമാണത്തിൽ രണ്ടാം സ്ഥാനവും, ബസ് നിര്‍മാണത്തില്‍ ലോകത്തു തന്നെ മൂന്നാം സ്ഥാനവും ട്രക്ക് നിര്‍മാണത്തില്‍ പത്താംസ്ഥാനവുമാണ് അശോക് ലെയ്‌ലന്‍ഡിനുള്ളത്.