ഏഷ്യാ കപ്പ്: അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക എട്ടു നിലയില്‍ പൊട്ടി

single-img
28 August 2022

ആദ്യ ഏഷ്യാ കപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക എട്ടു നിലയില്‍ പൊട്ടി. ശ്രീലങ്കയെ എട്ടു വിക്കറ്റ് വീഴ്ത്തിയാണ് അഫ്ഗാൻ ടൂർണമെന്റിലെ തേരോട്ടം ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19.4 ഓവറിൽ 105 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ, വെറും 10.1 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാനിസ്ഥാൻ ലക്ഷ്യം കണ്ടു.

38 റണ്‍സെടുത്ത ഭാനുക രജപക്സയാണ് ലങ്കയുടെ ടോപ് സ്കോറര്‍. 75-9ലേക്ക് തകര്‍ന്നടിഞ്ഞ ലങ്കയെ വാലറ്റത്ത് ചമിക കരുണരത്നെ(31) നടത്തിയ പോരാട്ടമാണ് 100 കടത്തിയത്. 17 റണ്‍സെടുത്ത ധനുഷ്ക ഗുണതിലക ആണ് ഇരുവര്‍ക്കും പുറമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റ്സ്മാൻ.

മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാർ മിന്നൽ വേഗത്തിൽ സ്കോർ കണ്ടെത്തി. ഹസ്രത്തുള്ള സസായ് (37), റഹ്മാനുള്ള ഗുർബാസ് (40) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 83 റൺസെടുത്തു. ഇബ്രാഹിം സദ്രാൻ (15), നജിബുല്ല സദ്രാൻ (2) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

അഫ്ഗാനുവേണ്ടി ഫസലുളള ഫാറൂഖി 3.4 ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി നാലോവറില്‍ 14 റണ്‍സിനും മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 24 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി