ഏഷ്യാനെറ്റ് ന്യൂസ് വ്യാജ അഭിമുഖം; സിന്ധു സൂര്യകുമാര്‍ ഉൾപ്പടെ നാല്പേർ പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

single-img
6 March 2023

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ചുള്ള വ്യാജ അഭിമുഖ ചിത്രീകരണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍, നീലി ആര്‍ നായര്‍ എന്നിവരാണ് പൊലീസ് ഏത് നിമിഷവും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത ചമച്ച സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തിരുന്നത് . ചാനലിലെ മാധ്യമ പ്രവര്‍ത്തകരായ സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍ ബിന്‍ യുസഫ് അടക്കം 4 പേര്‍ക്കെതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലായിരുന്നു നടപടി.