നിറം സിനിമയിൽ നിന്നും അസിനെ ഒഴിവാക്കി; പിന്നാലെ ശാലിനിയും നോ പറഞ്ഞു: കമല്‍

single-img
26 October 2024

കമൽ സംവിധാനം ചെയ്ത 1999ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘നിറം’, മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ചിത്രമായിരുന്നു. ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കഥയാണ് പറഞ്ഞത്. കുഞ്ചാക്കോ ബോബനും ശാലിയും ജോടികളായി ചിത്രത്തിന്റെ നായികയുടെ ഓഡിഷനില്‍ എത്തിയ ഒരു പെണ്‍കുട്ടി സൂപ്പര്‍ താരമായി മാറിയ കഥയാണ് സംവിധായകന്‍ കമല്‍ പങ്കുവച്ചിരിക്കുന്നത്.

” നിറം സിനിമയിൽ നായികയെ തേടിയുള്ള ഓഡിഷന് വന്നതില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കുട്ടി പിന്നീട് കമല്‍ ഹാസന്റെയും ആമിര്‍ ഖാന്റെയും ഒക്കെ നായികയായി വളര്‍ന്നു വലിയ താരമായി. അസിന്‍ തോട്ടുങ്കല്‍. ഓഡിഷന്‍ സമയത്ത് വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം. ക്ലോസപ്പ് ഷോട്ടുകളെ അത് ബാധിക്കുമെന്ന് തോന്നിയത് കൊണ്ടാണ് അസിനെ ഒഴിവാക്കിയത്.”

” പിന്നീട് ഒരിക്കൽ എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടപ്പോള്‍ അസിനോട് ഞാന്‍ ഈ കാര്യം പറഞ്ഞു. അപ്പോഴേക്കും അവര്‍ ബോളിവുഡിലെ തിരക്കുള്ള നടിയായി കഴിഞ്ഞിരുന്നു. ഞാന്‍ ചൂണ്ടിക്കാണിച്ച ന്യൂനത മനസിലായതായും അതിനുശേഷം പങ്കെടുത്ത ഓഡിഷനുകളില്‍ അതു പരിഹരിക്കാന്‍ കഴിഞ്ഞതായും അസിന്‍ പറഞ്ഞുവെന്നാണ് കമല്‍ പറയുന്നത്.

അതേസമയം, ശാലിനി ആദ്യം സിനിമ വേണ്ടെന്നു വെച്ചതായും കമല്‍ പറയുന്നു. ഒരു തമിഴ് സിനിമയ്ക്ക് ഡേറ്റ് നല്‍കിയതിനാല്‍ ശാലിനി ഈ ചിത്രത്തില്‍ അഭിനയിക്കാനുണ്ടാവില്ല എന്നായിരുന്നു നടിയുടെ അച്ഛന്‍ ബാബു ആദ്യം പറഞ്ഞത്. അതോടുകൂടി പുതുമുഖങ്ങളെ തേടാനായി പത്രപരസ്യം നല്‍കി.

പക്ഷെ കുഞ്ചാക്കോയ്‌ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ പറ്റിയ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ നായികയെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഭാഗ്യം വീണ്ടും ശാലിനിയുടെ രൂപത്തില്‍ വരുന്നത്. ശാലിനിയുടെ തമിഴ് സിനിമ മാറ്റിവച്ചു. ഫോണിലൂടെ കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. അങ്ങനെ സിനിമയില്‍ ശാലിനി തന്നെ നായികയായി.