എന്റെ മുഖം, സുന്ദരമാക്കാന്‍ എനിക്ക് തോന്നിയാല്‍ എന്താണ് തെറ്റ്; ശ്രുതി ഹാസൻ ചോദിക്കുന്നു

single-img
14 October 2022

തന്റെ മുഖം സുന്ദരമാക്കാനായ് പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ അതിൽ എന്താണ് തെറ്റെന്ന് ശ്രുതി ഹാസന്‍. നടി തുടർച്ചയായി കോസ്‌മെറ്റിക് സര്‍ജറികള്‍ക്ക് വിധേയമാവാറുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടർന്നാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. തന്റെ മൂക്കിന് വേണ്ടിയാണ് സര്‍ജറി ചെയ്തത് എന്നാണ് ശ്രുതി പറയുന്നത്.

മൂക്കിന് പരിക്കേറ്റതിനാൽ നോസ് സര്‍ജറി ചെയ്തിരുന്നു. ഈ സര്‍ജറി ചെയ്യുന്നതിന് മുമ്പ് തന്റെ ആദ്യ സിനിമ ചെയ്തിട്ടുണ്ട് എന്നും നടി പറഞ്ഞു. അതേസമയം, സൗന്ദര്യം കൂട്ടാനാണ് ഇത് ചെയ്തതെന്ന് പറഞ്ഞാല്‍ തനിക്ക് കുഴപ്പമില്ലെന്നും ശ്രുതി പറഞ്ഞു.

” എന്റെ മുഖം . എനിക്ക് അത് സുന്ദരമാക്കാന്‍ തോന്നിയാല്‍ എന്താണ് തെറ്റ്”- എന്നാണ് ശ്രുതി ചോദിക്കുന്നത്. തനിയ്ക്ക് വന്ന രോഗങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ ശ്രുതി ഹാസന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് നേരത്തെ ശ്രദ്ധ നേടിയിരുന്നു.