ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് ആസാം സർക്കാർ നൽകിയത് വണ്ടിച്ചെക്കുകൾ?
ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് ആസാം സർക്കാർ നൽകിയത് വണ്ടിച്ചെക്കുകൾ ആണ് എന്ന് ആരോപണം. അവാർഡ് ജേതാക്കൾക്ക് നൽകിയ ചെക്കുകൾ ബാങ്കിൽ സമർപ്പിച്ചപ്പോൾ ബൗൺസ് ആയി എന്നാണു റിപ്പോർട്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആസാം സർക്കാർ ചലച്ചിത്ര അവാർഡ് വിതരണം ചെയ്തത്. അവാർഡ് ജേതാക്കളായ എട്ടുപേർ ബാങ്കിൽ സമർപ്പിച്ച ചെക്കുകളാണ് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ബൗൺസായത്. സാസ്‌കാരിക വകുപ്പിന്റെ ഡയറക്റ്റർ ഒപ്പിട്ട ചെക്കുകൾ ആണ് ബൗൺസ് ആയത്. ആസാം സ്റ്റേറ്റ് ഫിലിം ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് സർക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.
ഞാൻ വെള്ളിയാഴ്ച ചെക്ക് നിക്ഷേപിച്ചു, അത് ബൗൺസ് ആയതായി ബാങ്കിൽ നിന്ന് ഒരു കോൾ ലഭിച്ചു. ഉടൻ തന്നെ സംഘാടകരെ വിളിച്ച് പറഞ്ഞു,’ അവാർഡ് നേടിയ അപരാജിത പൂജാരി പറഞ്ഞു. മികച്ച രചനയ്ക്കുള്ള പുരസ്‌കാരമാണ് പൂജാരിക്ക് ലഭിച്ചത്. ഇവർക്ക് പുറമേ അമൃത് പ്രീതം (സൗണ്ട് ഡിസൈൻ), ദേബജിത് ചാങ്‌മൈ (സൗണ്ട് മിക്സിംഗ്), പ്രഞ്ജൽ ദേക (സംവിധാനം), ദേബജിത് ഗയാൻ (സൗണ്ട് ഡിസൈനും മിക്സിംഗും), ബെഞ്ചമിൻ ഡൈമറി (അഭിനയം) തുടങ്ങിയ സിനിമാ താരങ്ങൾക്ക് അവാർഡിനൊപ്പം ലഭിച്ച ചെക്കുകളും ബൗൺസ് ആയതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്താൻ സാംസ്‌കാരിക മന്ത്രി ബിമൽ ബോറ ആവശ്യപ്പെട്ടിട്ടുണ്ട്