ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കാൻ 27,000 കേസുകൾ പിൻവലിച്ചു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ

single-img
8 April 2023

ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 27,000 അധികം കേസുകൾ ആസാം സർക്കാർ പിൻവലിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശർമ.

“നീതി സുഗമമാക്കുന്നതിന്, കേസുകളുടെ തീർപ്പുകൽപ്പിക്കാൻ ആസാം സർക്കാർ ചെറിയ കുറ്റകൃത്യങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചു. പിഴയോ അല്ലാതെയോ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകൾ ആണ് പിൻവലിച്ചത് – അസം മുഖ്യമന്ത്രി പറഞ്ഞു.

ഈ വർഷം ഫെബ്രുവരി വരെ ഇത്തരത്തിലുള്ള 27,000 കേസുകൾ പിൻവലിച്ചിട്ടുണ്ടെന്നും ഈ നടപടിയിലൂടെ ഒരു ലക്ഷത്തോളം ക്രിമിനൽ കേസുകൾ തീർപ്പാക്കപ്പെടുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യാവകാശങ്ങളുടെ യഥാർത്ഥ സംരക്ഷകൻ, ഭരണഘടനയുടെ സംരക്ഷകൻ, പുരാതന ജനാധിപത്യ ധാർമ്മികതയുടെ പ്രചാരകൻ എന്നീ നിലകളിൽ ഗുവാഹത്തി ഹൈക്കോടതി വഹിച്ച പങ്കിനെ മുഖ്യമന്ത്രി പ്രശംസിച്ചു.