അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു

single-img
9 October 2023

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതികൾ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നവംബർ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. ഡിസംബർ 3 നാണ് ഫലപ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് ഇന്ന് കമ്മീഷൻ പ്രഖ്യാപിച്ചത്.

ഇതിൽ , തെലങ്കാന, മിസോറാം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായും ഛത്തീസ്ഗഡിൽ രണ്ട് ഘട്ടവുമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. നവംബർ 17 ന് മധ്യപ്രദേശ്, നവംബർ 23 ന് രാജസ്ഥാനിലും 30 ന് തെലങ്കാനയിലും വോട്ടെടുപ്പ് നടക്കും. നവംബർ 7 നും 17 നും ആണ് ഛത്തീസ്ഗഡിൽ വോട്ടെടുപ്പ് നടക്കുക.