പഴയ ആ 19 കാരിയിലുണ്ടായിരുന്ന അതേ ആവേശം 35 വയസിലും എനിക്കുണ്ട്: ഹര്‍മന്‍ പ്രീത് കൗര്‍
അടുത്തമാസം മൂന്നിന് വനിതാ ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഏതാനും വർഷങ്ങളായി മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിലും ഇന്ത്യക്ക് ഇതുവരെ ഒരു ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല . അതിനാൽ തന്നെ ഇത്തവണ ടീം മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഏതാനും വര്ഷങ്ങളായി ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രതിരോധമാണ് ഇന്ത്യയുടേതെന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു. ലോകകപ്പിൻ്റെ അവസാന പതിപ്പ് നോക്കുമ്പോൾ ഇന്ത്യയുടേത് മികച്ച ലൈനപ്പാണ്. ഞങ്ങൾ എല്ലാ കോളങ്ങളും ടിക്ക് ചെയ്തു. ലോകകപ്പിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഹർമൻപ്രീത് കൗർ പറയുന്നു.
അവസാന ഏഷ്യാ കപ്പിലും ടീം നന്നായി കളിച്ചു. പക്ഷെ ചില മോശം ദിവസങ്ങൾ സംഭവിക്കുന്നു. എനിക്കറിയാം ഞാന്‍ ഒരുപാട് ലോകകപ്പുകളായി ടീമിൽ കളിക്കുന്നു. പഴയ ആ 19 കാരിയിലുണ്ടായിരുന്ന അതേ ആവേശം 35 വയസിലും എനിക്കുണ്ട്. ഹര്‍മന്‍ പ്രീത് കൗര്‍ പറയുന്നു. ഏത് ടീമിനെയും നമുക്ക് പരാജയപ്പെടുത്താനാകും . ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ സാധിക്കുന്ന ഏക ടീം ഇന്ത്യയാണെന്നും അവർക്കറിയാം. ഹർമൻപ്രീത് കൗർ പറയുന്നു.