കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം

17 February 2023

കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
മാര്‍ട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ് -ശരത് ലാല്‍ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.