തമിഴ്നാട്ടില്‍ മലയാളി റയില്‍വേ ജീവനക്കാരിക്ക് നേരെ ആക്രമണം
17 February 2023
പാലക്കാട് : തമിഴ്നാട്ടില്‍ മലയാളി റയില്‍വേ ജീവനക്കാരിക്ക് നേരെ ആക്രമണം. തെങ്കാശിയിലാണ് സംഭവം. പാവൂര്‍ സത്രം റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവതിയെ തിരുനെല്‍വേലി റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാന്‍ കഴിഞ്ഞില്ല. സംഭവം പീഡന ശ്രമമെന്ന് പൊലീസ് പറഞ്ഞു.
യുവതിയെ പ്രതി ക്രൂരമായി മര്‍ദിച്ചു. കല്ല് കൊണ്ടുള്ള അടിയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റു. ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. പ്രതി പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.