പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആക്രമണം
17 January 2023
കണ്ണൂര്‍: കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയില്‍ വെച്ചാണ് ആക്രമണം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു . ഇന്നലെ രാത്രി പന്ന്യന്നൂര്‍ കുറുമ്ബക്കാവ് ക്ഷേത്രപരിസര കോണ്‍ഗ്രസ് -ആര്‍എസ്‌എസ് സംഘര്‍ഷം ഉണ്ടായിരുന്നു.