ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ ആക്രമണം; ബിജെപി ജില്ലാ അധ്യക്ഷൻ അറസ്റ്റിൽ
ഛത്തീസ്ഗഡിൽ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ ബിജെപി ജില്ലാ അധ്യക്ഷനടക്കം അഞ്ച് പേർ അറസ്റ്റിൽ. ലധാക്ഷ്യ രൂപ്സയെ, അങ്കിത് നന്ദി, അതുൽ നേതം, ഡോമൻഡ് യാദവ് എന്നിവരാണ് അറസ്റ്റിലായത്.
നാരായണ്‍പുര്‍, കൊണ്ടഗോണ്‍ ജില്ലകളിലുള്‍പ്പെട്ട 19 ആദിവാസി ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. ഇവിടത്തെ ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണമെന്നാണ് ആരോപണം. ഘര്‍ വാ പ്പസി മുദ്രാവാക്യമുയര്‍ത്തിയാണ് ക്രൈസ്തവര്‍ക്കുനേരേ അക്രമം നടത്തുന്നത്.
അഞ്ഞൂറോളം പേർ ഉൾപ്പെട്ട സംഘമാണ് ദേവാലയത്തിനുനേരെയും ക്രിസ്ത്യൻ കുടുംബങ്ങൾക്കുനേരെയും ആക്രമണം നടത്തിയത്. ആക്രമണത്തിൽ ദേവാലത്തിലെ തിരുസ്വരൂപങ്ങൾ തകർപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.