കമ്ബിയും മണ്‍വെട്ടിയുടെ പിടിയും ഉപയോഗിച്ച് നടുറോഡില്‍ യുവാക്കള്‍ക്ക് നേരെ ആക്രണം
തിരുവനന്തപുരം: പനത്തുറയ്ക്ക് സമീപം ബൈപ്പാസിലെ സര്‍വീസ് റോഡില്‍ യുവാക്കള്‍ക്ക് നേരെ ആക്രണം.
കമ്ബിയും മണ്‍വെട്ടിയുടെ പിടിയും ഉപയോഗിച്ച് ആറംഗസംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണം തടയാനെത്തിയ നാട്ടുകാരെ അക്രമി സംഘം വിരട്ടിയോടിച്ചു. ജനുവരി 27ന് രാത്രി എട്ട് മണിയോടെ പനത്തുറയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലയ്ക്ക് മുന്നില്‍ വെച്ചായിരുന്നു ആക്രണം. അക്രമിസംഘത്തിലെ നാല് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളാര്‍ സ്വദേശികളായ വിനു, ജിത്തുലാല്‍ എന്നിവരെയാണ് സംഘം ആക്രമിച്ചത്. വിനുവിനെ പ്രതികള്‍ കമ്ബിവടികൊണ്ടും മണ്‍വെട്ടിയുടെ പിടികൊണ്ടും തല്ലി പരിക്കേല്‍പ്പിച്ചു. ഇതു തടയാനെത്തിയ ജിത്തുലാലിനെ സംഘം തലയ്ക്കാടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രേംശങ്കര്‍, അച്ചു, രഞ്ചിത്ത്, അജീഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം
പൊലീസ് അറസ്റ്റുചെയ്തത്. ഇതില്‍ ഒന്നാം പ്രതി പ്രേംശങ്കറിന്റെ സഹോദരന്‍ ഉണ്ണിയെ ജിത്തും സംഘവും ഒരു വര്‍ഷത്തിന് മുന്‍പ് ആക്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.