തെലങ്കാനയില്‍ കോണ്‍ഗ്രസ് ഓഫീസിന് അക്രമികള്‍ തീയിട്ടു
12 October 2022
തെലങ്കാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ഓഫീസിന് അക്രമികള്‍ തീയിട്ടു.കോണ്‍ഗ്രസ് പതാകകളും പ്രചരണ സാമഗ്രികളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു.
സംഭവത്തിന് പിന്നില്‍ ബിജെപിയും ടിആര്എസുമാണെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു.എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്.