ഭാരത് ന്യായ് യാത്ര തടസപ്പെടുത്താൻ ശ്രമം; ബിജെപി പ്രവർത്തകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് രാഹുൽ ഗാന്ധി

single-img
21 January 2024

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയ്ക്കിടെ അസമിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. യാത്ര തടസപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകരുടെ അടുത്തേക്ക് രാഹുൽ ഗാന്ധി ഇറങ്ങിച്ചെന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയെ തടയുകയായിരുന്നു.

അതിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ഇടപെട്ടാണ് പിന്നീട് രാഹുൽ ഗാന്ധിയെ തിരിച്ച് ബസ്സിലേക്ക് കയറ്റിയത്. നിലവിൽ സംസ്ഥാനത്തെ രാമക്ഷേത്ര പ്രതിഷ്ഠ സമയത്ത് ശ്രീമന്ത ശങ്കരദേവന്‍റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതിയില്ല.

യാത്രയിൽ രാഹുൽ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് സത്രം സന്ദർശിക്കാമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.