എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കിടെ വാതിൽ തുറക്കാൻ ശ്രമം; മലയാളി യുവാവിനെതിരെ കേസ്

single-img
11 August 2024

യാത്ര ചെയ്യുന്നതിനിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ജില്ലയിലെ ബോവിക്കാനം സ്വദേശി ടി. സുധീഷിന്റെ (36) പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു സംഭവം. ദമാമിൽനിന്ന് കേരളത്തിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിൽ ഇയാൾ തുറക്കാൻ ശ്രമിച്ചു . ഇതിലൂടെ വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കി എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധി നക്കിയ പരാതി. വിമാനം ലാൻഡ് ചെയ്തശേഷം യുവാവിനെ പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കി.