ദാവൂദ് ഇബ്രാഹിമിന്റെ ബംഗ്ലാവും മാമ്പഴത്തോട്ടവും ലേലം ചെയ്യാൻ സർക്കാർ
കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലേയും രത്‌നഗിരിയിലേയുംബംഗ്ലാവും മാമ്പഴത്തോട്ടവും ഉള്‍പ്പെടെ ദാവൂദിന്റെ നാല് വസ്തുക്കൾ സര്‍ക്കാര്‍ ലേലം ചെയ്യും. ജനുവരി 5നായിരിക്കും ലേലം നടക്കുക . ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ ലേലം ചെയ്തിട്ടുണ്ട്.ഈ മാസം സർക്കാർ 1.10 കോടി രൂപ മൂല്യം വരുന്ന ലോട്ടെ ഗ്രാമത്തിലെ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ലേലം ചെയ്തിരുന്നു.
നേരത്തെ 2019ല്‍ 600 സ്‌ക്വയര്‍ഫീറ്റുള്ള ഫ്‌ളാറ്റ് 1.80 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. ഇതിന് പുറമേ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് 4.53 കോടി രൂപയ്ക്കും കൂടാതെ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്‌ളാറ്റുകളും 3.52 കോടി രൂപയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ഇത്തരത്തില്‍ ലേലം ചെയ്തിരുന്നു.
1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയില്‍ വച്ച് വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നാലെ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.