‘ഇംഗ്ലിഷ് വിംഗ്ലിഷ്’ പത്താം വാര്‍ഷികത്തിൽ ശ്രീദേവിയുടെ സാരി ലേലം ചെയ്യുന്നു
4 October 2022
പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി നായികയായി 2012ല്‍ റിലീസ് ചെയ്‍ത ചിത്രമാണ് ‘ഇംഗ്ലിഷ് വിംഗ്ലിഷ്’. ഗൗരി ഷിൻഡെയുടെ സംവിധാനത്തിൽ കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിയത്. ഇപ്പോൾ ഈ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ശ്രീദേവിയുടെ സാരിയും ലേലം ചെയ്യാൻ ഒരുങ്ങുകയാണ് ഗൗരി ഷിൻഡെ.
ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശ്രീദേവി ധരിച്ചിരുന്ന സാരിയാണ് ലേലം ചെയ്യുക. ശ്രീദേവി അതിൽ ധരിച്ചിരുന്ന സാരികള്‍ താൻ ഇത്രയും കാലം സൂക്ഷിച്ചു വെച്ചിരുന്നതായി ഗൗരി ഷിൻഡെ പറയുന്നു.
സാരികൾ ഇപ്പോൾ ലേലം ചെയ്യുന്നതില്‍ നിന്നുള്ള പണം പെണ്‍കുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എൻജിഒയ്‍ക്കാണ് നല്‍കുക.മാത്രമല്ല, സിനിമയുടെ പത്താം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് അന്ധേരിയില്‍ പ്രത്യേക പ്രദര്‍ശനം നടത്താനും തീരുമാനിച്ചിട്ടുണ്ട് എന്ന് ഗൗരി ഷിൻഡെ അറിയിച്ചു.