ആത്മകഥ സർവകലാശാലാ സിലബസിൽ; ഇത്തരം ഒരു പ്രവൃത്തിയോട് യോജിക്കുന്നില്ലെന്ന് ശൈലജ ടീച്ചർ

single-img
24 August 2023

കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ തന്റെ ആത്മകഥയായ മൈ ലൈഫ് ആസ് എ കോമ്രേഡ് ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ ടീച്ചർ പ്രതികരിച്ചു. സിലബസില്‍ തന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും ഇതുപോലെയുള്ള ഒരു പ്രവൃത്തിയോട് യോജിക്കുന്നില്ലെന്നും ഇതില്‍ യാതൊരു പങ്കുമില്ലെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

അതേസമയം, സംഭവം വിവാദമായതോടെ ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്ന് അഡ്ഹോക് കമ്മിറ്റി വിശദീകരിച്ചിരുന്നു. പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിലാണ് . നിലവിൽ പുസ്തകം തെരഞ്ഞെടുക്കാനുള്ള വിവേചനാധികാരം കോളേജുകൾക്കാണ്.

ഇലക്ടീവ് വിഭാഗത്തിൽ പട്ടികയിലുള്ള ധാരാളം പുസ്തകങ്ങളിൽ ഒന്ന് മാത്രമാണ് ശൈലജ ടീച്ചറുടെ പുസ്തകം. ലൈഫ് നരേറ്റീവ് എന്ന വിഭാഗത്തിലാണ് പുസ്തകം ഉൾപ്പെടുത്തിയത്. ഇതേ വിഭാഗത്തിൽ തന്നെ സി കെ ജാനു, നളിനി ജമീല, കല്ലേൻ പൊക്കുടൻ, മയിലമ്മ, സിസ്റ്റർ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളും ഉൾപ്പെടുന്നുണ്ട്.