സസ്യാഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധന പാലിക്കണം ;കെഎഫ്‌സിയെ സ്വാഗതം ചെയ്ത് അയോധ്യയിലെ ജില്ലാ ഭരണകൂടം
സസ്യാഹാരം മാത്രമേ വിൽക്കൂ എന്നുള്ള നിബന്ധന പാലിക്കുകയാണെങ്കിൽ കെഎഫ്‌സിയെ സ്വാഗതം ചെയ്യാൻ തയ്യാറായിരിക്കുകയാണ് അയോധ്യയിലെ ജില്ലാ ഭരണകൂടം . മേരിക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് ശൃംഖലയായ കെഎഫ്‌സി, ഫ്രൈഡ് ചിക്കൻ വില്പനയിലൂടെയാണ് പ്രശസ്തമായിട്ടുള്ളത്.
രാമക്ഷേ ത്രം സ്ഥിതിചെയ്യുന്ന അയോധ്യയിൽ സസ്യേതര ഭക്ഷ്യവസ്തുക്കൾ അനുവദിക്കാത്തതിനാലാണ് കെഎഫ്‌സി അയോധ്യ-ലക്‌നൗ ഹൈവേയിൽ യൂണിറ്റ് സ്ഥാപിച്ചതെന്നാണ് പറയുന്നത്. വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം വിൽക്കാൻ തീരുമാനിച്ചാൽ കെഎഫ്‌സിക്ക് സ്ഥലം നൽകാൻ തയ്യാറെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നിലവിൽ അയോധ്യയിൽ തങ്ങളുടെ ബ്രാഞ്ചുകൾ സ്ഥാപിക്കാൻ കെഎഫ്‌സിക്ക് പദ്ധതിയുണ്ട്. പക്ഷെ “ഞങ്ങൾ അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു, പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവർ നോൺ-വെജ് ഭക്ഷണ സാധനങ്ങൾ വിളമ്പരുത്,” എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ഭക്തർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഭക്ഷണം ലഭിക്കുന്നതിനായി എല്ലാവിധ ഭക്ഷ്യ കമ്പനികളെയും അയോധ്യയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും ക്ഷണിക്കുകയാണെന്ന് ബിജെപിയുടെ അയോധ്യ പ്രസിഡൻ്റ് കമലേഷ് ശ്രീവാസ്തവ പറഞ്ഞു.