കാലാവസ്ഥ മോശം; രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തില്ല

single-img
31 July 2024

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇരുവരും യാത്ര മാറ്റിവച്ചു. കർണാടകയിലെ മൈസൂരിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. സോഷ്യൽ മീഡിയയായ എക്‌സിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

അതേസമയം, താൻ എത്രയും വേഗം വയനാട്ടില്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാഹുലും പ്രിയങ്കയും സന്ദര്‍ശനം മാറ്റിവച്ചത്.

നിലവിലെ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുകയാണെന്നും തന്റെ മനസ് വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും രാഹുല്‍ അറിയിച്ചു. തന്റെ പ്രാര്‍ത്ഥനകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയും ട്വിറ്ററില്‍ എഴുതി.