ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്‍റെയും ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്‍റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്‍റെയും ജാമ്യാപേക്ഷ തള്ളി.
ഇവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡില്‍ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്‍റെ നടപടി. മുഴുവന്‍ തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.
അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മെയെയും ഇന്ന് തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡയില്‍ വിടുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മ കസ്റ്റഡില്‍ വിട്ടുകിട്ടയാല്‍ നാളെ പളുകിലെ വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.