തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം; ഇരുപതുപേര്‍ക്ക് പരിക്ക്

single-img
16 February 2024

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ഏകദേശം ഇരുന്നൂറോളം വരുന്ന പ്രവർത്തകർ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു.

പ്രദേശത്തെ മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ഇരുന്നൂറോളം വരുന്ന ആളുകൾ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയായിരുന്നു. പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകൾ, പള്ളിയുടെ മേൽക്കൂര അടക്കം ബജ്റംഗ് ദൾ പ്രവർത്തകർ അടിച്ചുതകർത്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.