ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാൻ നേതാക്കൾക്ക് വിലക്ക്; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങളുമായി കെപിസിസി

single-img
8 October 2022

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നേതാക്കൾക്കും നിയന്ത്രണങ്ങളുമായി കെപിസിസി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്കും വക്താക്കള്‍ക്കും കെപിസിസി വിലക്കേര്‍പ്പെടുത്തി.

ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കലും ഇത് ഇപ്പോൾ കര്‍ശനമായി പാലിക്കണമെന്ന് നേതൃത്വം ഇന്ന് അറിയിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിലേക്കും തര്‍ക്കത്തിലേക്കും പോകേണ്ടതില്ലെന്നാണ് കെപിസിസി സ്വീകരിച്ചിരിക്കുന്ന നിലപാട്. അതിന്റെകൂടി ഭാഗമായാണ് നിയന്ത്രണങ്ങള്‍.