ബംഗാളിലെ ദി കേരള സ്റ്റോറി നിരോധനം; സർക്കാർ തീരുമാനം സ്റ്റേ ചെയ്ത് സുപ്രീം കോടതി

single-img
18 May 2023

വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ദി കേരള സ്റ്റോറി നിരോധിച്ച ബംഗാൾ സർക്കാർ തീരുമാനത്തിന് സ്റ്റേ. സിനിമയുടെ പ്രദർശന വിലക്ക് സുപ്രിംകോടതി പിൻവലിച്ചു.ബംഗാളിൽ ചിത്രത്തിന്റെ പൊതുപ്രദർശനം ആകാമെന്ന് സുപ്രിംകോടതിപറഞ്ഞു.

ഇതോടൊപ്പം തന്നെ തമിഴ്നാട് സർക്കാരിനോടും ചിത്രം നിരോധിക്കരുത് എന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. സാമൂഹികമായ മോശം സന്ദേശം ലക്‌ഷ്യം വയ്ക്കുന്നുണ്ട് ഇസ്ലാമോഫോബിയ ഉൾപ്പെടയുള്ളവ ചിത്രത്തിൽ ഉണ്ട് എന്നായിരുന്നു നിരോധനത്തിന് കാരണമായി ബംഗാൾ സർക്കാരിന്റെ വാദം.

വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് നിർമ്മാതാവിന് വേണ്ടി ഹാജരായത്. പശ്ചിമ ബംഗാളിനായി മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വി. പശ്ചിമ ബംഗാൾ പോലീസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ എന്നിവരും ഹാജരായി.