അടിസ്ഥാനമില്ലാത്ത പീഡന പരാതി നിയമപരമായി നേരിടും: നിവിൻ പോളി
തനിക്കെതിരെ ഉയർന്ന പീഡന ആരോപണം തള്ളി നടന്‍ നിവിന്‍ പോളി. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും അത് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പീഡന പരാതി നിയമപരമായി നേരിടുമെന്നും നിവിൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.
” പീഡനപരാതി അടിസ്ഥാനമില്ലാത്തതാണ്, അസത്യമാണ്. ഈ കാര്യം തുറന്നുകാട്ടാന്‍ ഏതറ്റം വരെയും പോകും. ബാക്കി കാര്യങ്ങള്‍ നിയപരമായി നീങ്ങും, – നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നിവിന്‍പോളിക്കെതിരായ പരാതി.
ഈ പരാതിയിന്മേൽ ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. നിവിന്‍ പോളിയോടൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകല്‍ സ്വദേശിനിയാണ് പരാതിക്കാരി. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.