ദില്ലി ചലോ കര്‍ഷകസമരം വാര്‍ത്തയാക്കി ബിബിസിയും അല്‍ ജസീറയും

single-img
13 February 2024

വിളകള്‍ക്ക് മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്ന് ആവശ്യപ്പട്ട് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്‍പ്പെടയുള്ള കര്‍ഷകര്‍ നടത്തിയ ദില്ലി ചലോ മാര്‍ച്ച് ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും. പ്രതിഷേധക്കാരെ നേരിടാന്‍ ഹരിയാന പൊലീസ് തയ്യാറാക്കിയ പ്രതിരോധങ്ങളെയും ഡ്രോണ്‍ ഉപയോഗിച്ചുള്ള കണ്ണീര്‍വാതക പ്രയോഗവുമെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസിയും അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു.

റേസര്‍ വയറുകള്‍, സിമന്റ് ബ്ലോക്കുകള്‍, വേലിക്കെട്ടുകള്‍, ഇരുമ്പാണികള്‍ എന്നിവയെല്ലാം സജ്ജമാക്കിയാണ് കര്‍ഷകരെ പ്രതിരോധിക്കാന്‍ പൊലീസ് തയ്യാറായി നിന്നത്. വലിയ മുന്നേറ്റം നടന്ന 2020 ആവര്‍ത്തിക്കുമോ എന്നൊരു ഭയം കേന്ദ്രത്തിനുണ്ടെന്ന് ബിബിസി അഭിപ്രായപ്പെടുന്നു.

ചര്‍ച്ചകളിലൂടെ ഞങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത്. സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണം? ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്, എന്നാണ് കര്‍ഷക നേതാവായ സര്‍വാന്‍ സിംഗ് പാന്തറിനെ ഉദ്ദരിച്ച് കര്‍ഷകരുടെ സാഹചര്യത്തെ കുറിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്.