പ്രതിഫല തർക്കം? ; ഗംഭീറിനെ പരിശീലകനായി പ്രഖ്യാപിക്കാതെ ബിസിസിഐ


ഇന്ത്യൻ പുരുഷ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കാൻ തത്വത്തില്‍ തീരുമാനിച്ചിട്ടും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ ഗംഭീറിന്‍റെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ധാരണയിലെത്താനാവാത്തതിനാലാണെന്ന് റിപ്പോര്‍ട്ട്.
നിലവിൽ ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററെന്ന നിലയില്‍ വലിയ പ്രതിഫലമാണ് ഗംഭീറിന് ലഭിച്ചിരുന്നതെന്നാണ് സൂചന. ഇനി വരുന്ന മൂന്ന് വര്‍ഷ കരാറില്‍ ഇന്ത്യൻ ടീം പരിശീലകനാവാനൊരുങ്ങുന്ന ഗംഭീറിന്‍റെ പ്രതിഫലം സംബന്ധിച്ച് ഇതേവരെ ബിസിസിഐ ഒന്നും വ്യക്തമാക്കിയിട്ടില്ല.
അതേസമയം സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് 12 കോടി രൂപയാണ് ബിസിസിഐ വാര്‍ഷിക പ്രതിഫലമായി നല്‍കിയിരുന്നത് . ഗംഭീര്‍ ഇതില്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎല്ലില്‍ കിരീടം നേടിയതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായി തുടരാന്‍ ടീം ഉടമ ഗംഭീറിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.