ജഡേജയുടെ പരിക്കില്‍ തൃപ്തരാവാതെ ബിസിസിഐ; ടി20 ലോകകപ്പ് നഷ്ടമാകാൻ സാധ്യത
ഇത്തവണത്തെ ഏഷ്യാ കപ്പിനിടെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം മുംബൈയില്‍ ശസ്ത്രിക്രിയ്ക്ക് വിധേയനായിരുന്നു. പരിക്ക് ഭേദമായി തനിക്ക് വേഗത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ജഡേജ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നഷ്ടമാകുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും പറയാറിയിട്ടില്ലെന്നാണ് വാര്‍ത്തകളോട് ദ്രാവിഡ് പ്രതികരിച്ചത്. അതേസമയം, ജഡേജയുടെ പരിക്കില്‍ ബിസിസിഐ തൃപ്തരല്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഈ വര്ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ജഡേജയ്ക്ക് ഫിറ്റ്നസ് വീണ്ടെടുത്ത് എത്താനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ ഏഷ്യാ കപ്പിലെ ഹോങ്കോങ്ങിന് എതിരായ മത്സരത്തിന് ശേഷമാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ദുബായില്‍ ഇന്ത്യന്‍ സംഘം താമസിച്ച ഹോട്ടലില്‍ ജഡേജ ബാക്ക് വാട്ടര്‍ എന്ന സംവിധാനത്തില്‍ പരിശീലനം നടത്തിയിരുന്നു. ഇവിടെ വെച്ചാണ് ജഡേജയ്ക്ക് പരിക്കേറ്റത് .