ഒരു ടീമിൽ 12 പേർ; ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ

single-img
2 December 2022

അടുത്ത സീസൺ മുതൽ ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ. ബിഗ് ബാഷ് ലീഗിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് ഇംപാക്ട് പ്ലയർ സംവിധാനം നടപ്പാക്കുന്നത് . ബിസിസിഐയുടെ ടി-20 ആഭ്യന്തര ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ ‘ഇംപാക്ട് പ്ലയർ’ നിയമം നിലവിൽ വന്നിരുന്നു.

കളി നടക്കുന്നതിനിടയിൽ പ്ലെയിങ്ങ് ഇലവനിലെ ബാറ്റ് ചെയ്തതോ പന്തെറിഞ്ഞതോ ആയ ഒരു താരത്തിനു പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ ടീമുകൾക്ക് സാധിക്കും. ഇതാണ് ഇംപാക്ട് പ്ലയർ. അതേസമയം , 11 പേർ മാത്രമേ ഫീൽഡിൽ ഉണ്ടാവാൻ പാടുള്ളൂ.

ഈ സീസണിലെ മത്സരങ്ങൾക്ക് മുന്നോടിയായി ഡിസംബർ 23നാണ് ഐപിഎൽ മിനി ലേലം. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഈ തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.