ഏഷ്യാ കപ്പ്; പാകിസ്ഥാനിലേക്ക് പോകുന്ന കാര്യത്തിലെ തീരുമാനം ബിസിസിഐയുടേത്: രോഹിത് ശർമ്മ

single-img
22 October 2022

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോവില്ലെന്ന ബിസിസിഐയുടെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നിലവിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും മറ്റുള്ള കാര്യങ്ങൾ ബിസിസിഐ ആണ് തീരുമാനിക്കേണ്ടത് എന്നും രോഹിത് ഇന്ന് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഈ ലോകകപ്പിൽ നാളെ ഇന്ത്യയ്ക്ക് പാകിസ്താനെതിരെ മെൽബണിലാണ് ആദ്യ മത്സരം. ഇപ്പോൾ “നമുക്ക് ഈ ലോകകപ്പിൽ ശ്രദ്ധിക്കാം എന്നതാണ് എൻ്റെ അഭിപ്രായം. കാരണം എന്താണെന്നാൽ , ഈ ലോകകപ്പ് ഞങ്ങൾക്ക് വളരെ നിർണായകമാണ്.

അടുത്തതായി എന്ത് സംഭവിക്കും എന്നതിനെപ്പറ്റി ഞങ്ങൾ ഇപ്പോൾ ആശങ്കപ്പെടുന്നില്ല. അത് ആലോചിക്കുന്നതിൽ കാര്യമില്ല. ബിസിസിഐ ആണ് ആ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്. നാളെ നടക്കാനിരിക്കുന്ന മത്സരത്തിനായി എങ്ങനെ തയ്യാറാവണം എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.”- രോഹിത് പറഞ്ഞു.