സർക്കാരിനെതിരെ പ്രതിക്ഷേധിക്കുന്ന യുവാക്കളെ മർദിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

single-img
16 December 2023

സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന യുവജന സംഘടനാ പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരെയും പാർട്ടിക്കാരെയും ഉപയോഗിച്ചു മർദിക്കുന്നതു ഞെട്ടലുണ്ടാക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമരങ്ങളിലൂടെ വളർന്നു വന്ന പാർട്ടിയായ സിപിഎം അധികാരത്തിലിരിക്കുമ്പോൾ നടത്തുന്ന മർദനങ്ങൾ ഞെട്ടലുണ്ടാക്കുന്നുവെന്നും ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു .

ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം ആരുടെ മുന്നിലും അടിയറ വെക്കില്ല . യുവജന സംഘടനാ പ്രവർത്തകരെ മർദിക്കുന്ന നിലപാടിനെതിരെ യുഡിഎഫ് സമരവുമായി രംഗത്തിറങ്ങുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‌കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.