ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു; ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

1 July 2024

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിയുടെ അളവ് കുറഞ്ഞുപോയി എന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് മൂന്നംഗസംഘം വാവച്ചനെ മർദ്ദിച്ചത് . സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.