മാര്‍പ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തി; ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു
ബെനഡിക്ട് പതിനാറാമന്‍ (95) അന്തരിച്ചു. ഇന്ന് മതേര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ വച്ചായിരുന്നു അന്ത്യം. മാര്‍പ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍. വത്തിക്കാന്‍ പ്രസ്താവനയിലാണ് വിയോഗവാര്‍ത്ത അറിയിച്ചത്.
അതേസമയം ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ കേരള കത്തോലിക്കാസഭ അനുശോചനം രേഖപ്പെടുത്തി . ആധുനിക കാലത്ത് കത്തോലിക്കാ സഭയെ ദിശാബോധത്തോടെ നയിച്ചു. ഇന്ത്യയിലെ സഭാ സമൂഹത്തോട് അടുപ്പം സുക്ഷിച്ച പിതാവാണ് അദ്ദേഹം.
മലങ്കര സഭയുടെ ആരാധനയോടും ദൈവശാസ്ത്ര സമീപനങ്ങളോടും ആഭിമുഖ്യം ഉണ്ടായിരുന്ന മാർപാപ്പയാണെന്നും ആളുകളിലേക്ക് അടുപ്പിച്ചത് ബെനഡിക്ട് പതിനാറാമൻ്റെ സുതാര്യതയാണെന്നും കത്തോലിക്കാ സഭയുടെ അനുശോചനത്തിൽ പറയുന്നു.
ഇന്ത്യയിലേക്ക് വരണമെന്ന് വളരെ ആഗ്രഹിച്ചിരുന്നുവെന്നും ഭാരതത്തിൻ്റെ തത്വശാസ്ത്രത്തോടും മതേതരത്വത്തോടും താത്പര്യം ഉണ്ടായിരുന്നുവെന്നും സഭ കൂട്ടിച്ചേർത്തു.