സമ്മർദ്ദം താങ്ങാനാകുന്നില്ല; താൻ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര

single-img
28 August 2024

താൻ താത്ക്കാലികമായി ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര അറിയിച്ചു . മലയാളി സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നാണ് നടി അടയുന്നത് .

ഈ കാര്യങ്ങൾ വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫേസ്ബുക്കിൽ പങ്കുവെക്കുകയുണ്ടായി . ഇപ്പോൾ ഉള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നും അവർ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, രഞ്ജിത്തിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചാണ് ശ്രീലേഖ മിത്ര നേരത്തെ രംഗത്തെത്തിയത്. വിവാദങ്ങൾക്കൊടുവിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെ ആരോപണവുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച നടി, കൊച്ചി പൊലീസിന് പരാതിയും നൽകിയിരുന്നു.