സനാതന ധര്‍മ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി

single-img
3 February 2024

വിവാദമായ സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്‌നാട് മന്ത്രിയും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന്‍ നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി. ഈ വിവരം വ്യക്തമാക്കി ഉദയനിധി സ്റ്റാലിന് കോടതി നോട്ടീസ് അയച്ചു.

ബംഗളൂരു സ്വദേശിയായ പരമേഷ് നല്‍കിയ പരാതിയിലാണ് കോടതി നടപടി. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്. സെപ്റ്റംബറില്‍ തമിഴ്‌നാട്ടില നടന്ന സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഡെങ്കി പനിയേയും മലേറിയേയും പോലെ സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്നാണ് പരാമര്‍ശം.