ബെംഗളൂരു – മൈസൂരു സൂപ്പര്‍ ഹൈവേ: യൂസർ ഫീ യാത്രക്കാർ നൽകണം; ടിക്കറ്റ് നിരക്ക് വര്‍ദ്ധനവുമായി കർണാടക ആർടിസി
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബെംഗളൂരുവിനും മൈസൂരുവിനുമിടയിലെ സൂപ്പര്‍ ഹൈവേയിലൂടെ സർക്കാർ ബസുകളിൽ സഞ്ചരിക്കുന്നവർ ഇനി മുതൽ അധിക പണം നൽകേണ്ടിവരും. പാതയുടെ യൂസർ ഫീ യാത്രക്കാർക്ക് കൈമാറാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചതിനെ തുടർന്ന് നിരക്ക് വര്‍ദ്ധനവ് നിലവിൽ വന്നു.
ഇനിമുതൽ ഇവി, വോൾവോ ബസുകൾ ഉൾപ്പെടെ എല്ലാ ബസുകൾക്കും നിരക്ക് വർധന ബാധകമാണ്. കർണാടക സരിഗെ ബസുകളിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനിൽ നിന്നും 15 രൂപയും രാജഹംസ ബസുകളിൽ 18 രൂപയും മറ്റ്/മൾട്ടി ആക്‌സിൽ ബസുകളിൽ 20 രൂപയും കോർപ്പറേഷൻ യൂസർ ഫീ ഈടാക്കും.ചെലവ് നികത്തുക എന്ന ലക്ഷ്യത്തോടെ, കർണാടക സരിഗെ ബസുകളിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 15 രൂപയും രാജഹംസ ബസുകളിൽ 18 രൂപയും മറ്റ് മൾട്ടി ആക്സില്‍ ബസുകളിൽ 20 രൂപയും ഉപയോക്തൃ ഫീസ് ഈടാക്കും.
അതേസമയം, എക്‌സ്‌പ്രസ് ഹൈവേയിൽ മാത്രമായി സർവീസ് നടത്തുന്ന ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമേ ഈ യൂസർ ഫീ ബാധകമാകൂവെന്നും കർണാടകം ആർ ടിസി ചീഫ് ട്രാഫിക് മാനേജർ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.