എഡിജിപിക്കെതിരായ നടപടി സ്വാ​ഗതം ചെയ്ത് ബിനോയ് വിശ്വം

single-img
6 October 2024

ക്രമസമാധാന ചുമതലയിൽ നിന്നും നീക്കം ചെയ്ത എഡിജിപി അജിത് കുമാറിനെതിരായ സംസ്ഥാന സർക്കാർ നടപടി സ്വാ​ഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പാതയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ ആ ദിശയിൽ കൈകൊണ്ട ഉചിതമായ നടപടിയാണിത്.

നിലവിലെ ക്രമസമാധാന പാലന ചുമതലയിൽ നിന്നും അജിത് കുമാറിനെ ,മാറ്റണം എന്നകാര്യം സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സിപിഐയുടെ അല്ല എൽഡിഎഫിന്റെ വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയത്തിൽ ഇടതുമുന്നണി സർക്കാരിനെ കമ്മ്യൂണിസ്റ്റ് പാർട്ടി കാണുന്നത് ഇടതുപക്ഷ നയങ്ങൽ ഉയർത്തിപ്പിടിക്കാൻ കടപ്പെട്ട സർക്കാരായണ്.

അങ്ങിനെയുള്ള സർക്കാരിന് ഒരു അടിത്തറയുണ്ട്. ആർഎസ്എസ് രാഷ്ട്രീയത്തിന്റെ മറുഭാ​ഗത്താണ് കമ്യൂണിസ്റ്റ് പാർട്ടി. അങ്ങിനെയുള്ള ഒരു സർക്കാരിലെ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോ​ഗസ്ഥൻ ദുരൂഹമായ കാരണങ്ങളാൽ രണ്ട് വട്ടം ആർഎസ്എസ് നേതാക്കളെ കണ്ടതായി പുറത്തു വരുമ്പോൾ അതിന് സർക്കാർ മറുപടി പറയേണ്ടതുണ്ട്. ആ മറുപടിയാണ് ഈ മാറ്റം. – അദ്ദേഹം കൂട്ടിച്ചേർത്തു.