ലോകകപ്പ് ഫൈനലിൽ അര്‍ജന്റീനയെ നേരിടാന്‍ ബെന്‍സേമ ഖത്തറിലേക്ക്

single-img
15 December 2022

ഖത്തർ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ ആക്രമണ നിരക്ക് മൂര്‍ച്ച കൂട്ടാന്‍ കരീം ബെന്‍സേമ കൂടി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ . ഈ സീസണ്‍ പൂർണ്ണമായി പരിക്ക് വേട്ടയാടിയ ബെന്‍സേമയെ വീണ്ടും ഖത്തറിലേക്ക് അയക്കാന്‍ അദ്ദേഹത്തിന്റെ ക്ലബ്ബ് റയല്‍ മാഡ്രിഡ് തയാറാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

പക്ഷെ ടീമിനായി ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ബെന്‍സേമയ്ക്ക് റയല്‍ തടസമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 34 വയസുള്ള ഈ താരത്തിന് ഇനിയൊരു ലോകകപ്പ് സാധ്യമാകുമോയെന്ന കാര്യം സംശയമാണ്. കരീം ബെന്‍സേമ ഇപ്പോഴും ഔദ്യോഗികമായി ഫ്രാന്‍സ് ടീമിന്റെ ഭാഗമാണ്.

നേരത്തെ തന്നെ ടീമിലുണ്ടായിരുന്ന അദ്ദേഹം ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ലോകകപ്പിൽ ഫ്രാന്‍സ് ആദ്യ മത്സരത്തിനിറങ്ങും മുമ്പായിരുന്നു ഇത്. എന്നാല്‍ ബെന്‍സെമയക്ക് പകരം ആരെയും കോച്ച് ദിദിയെര്‍ ദെഷാംസ് ടീമിലെടുത്തതുമില്ല. ബെന്‍സേമയുടെ ഏറ്റവും സ്വപ്നമായിരുന്നു 2022 ലോകകപ്പില്‍ കളിക്കുക എന്നത്.