അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലികൾക്ക് പൂർണ്ണ പിന്തുണ നൽകണം; കർശന നിർദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

single-img
14 September 2022

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലികൾക്ക് പൂർണ്ണ പിന്തുണ നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ജില്ലാ ഭരണാധികൾക്കു കർശന നിർദ്ദേശം നൽകി. ഏത് അലംഭാവവും ഗൗരവമായി കാണും. സംസ്ഥാനത്ത് നിന്ന് സൈന്യത്തിലേക്ക് പരമാവധി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ എല്ലാ ശ്രമങ്ങളും നടത്തണെമെന്നുമാണ് മുഖ്യമന്ത്രി നൽകിയ നിദ്ദേശം.

നേടാതെ ജലന്ധറിലെ കരസേനയുടെ സോണൽ റിക്രൂട്ട്‌മെന്റ് ഓഫീസറായ മേജർ ജനറൽ ശരദ് ബിക്രം സിംഗ് പഞ്ചാബ് ചീഫ് സെക്രട്ടറി വികെ ജഞ്ജുവയ്ക്കും എംപ്ലോയ്‌മെന്റ് ജനറേഷൻ, നൈപുണ്യ വികസനവും പരിശീലനവും പ്രിൻസിപ്പൽ സെക്രട്ടറി കുമാർ രാഹുലിനും സർക്കാർ സംവിധാനങ്ങൾ പട്ടാളത്തിന്റെ റിക്രൂട്ട്‌മെന്റ് റാലിയുമായി സഹകരിക്കുന്നില്ല എന്ന് കട്ടി കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ജില്ലാ ഭരണാധികൾക്കു കർശന നിർദ്ദേശം നൽകിയത്.

നേടാതെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇത് വളരെ മോശമായ പദ്ധതിയാണ്, ഇത് പ്രതിരോധ സേനയുടെ ശേഷിയെ ബാധിച്ചേക്കാം. രാജ്യത്തിന്റെ പോരാട്ട ശേഷിയെപ്പോലും ഇത് ബാധിക്കും. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം, അതേസമയം പണം ലാഭിക്കാനാണ് ഇതെല്ലാം ചെയ്തത്, സുരക്ഷയുടെ ചെലവിൽ പണം ലാഭിക്കുന്നത് ശരിയല്ല, യുവാക്കൾ പോലും രോഷാകുലരാണ് ഇതിനെല്ലാം പുറമെ ഈ പദ്ധതി പിൻവലിക്കണം എന്നാണ് അന്ന് കെജ്‌രിവാൾ പറഞ്ഞത്.

ഈ വർഷം ജൂണിലാണ് കേന്ദ്രം അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം നാല് വർഷത്തേക്ക് സൈനികരെ റിക്രൂട്ട് ചെയ്യും. നാല് വർഷത്തിന് ശേഷം, ‘അഗ്നിവീർ’ എന്നറിയപ്പെടുന്ന 25 ശതമാനം സൈനികരെ സേനയിൽ നിലനിർത്തും. പദ്ധതിക്കെതിരെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു.